അമ്മയെ വിറക് കഷണം കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില്‍ പരോളിലിറങ്ങി സഹോദരനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊന്നു; പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: അമ്മയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി സഹോദരനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊന്ന പ്രതിക്ക് കോടതി വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ചു. അടൂര്‍ സ്വദേശി പുതിയ വീട്ടില്‍ മോഹനന്‍ ഉണ്ണിത്താനെ(65)യാണ് കോടതി വീണ്ടും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ജി. ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. 50,000 രൂപ പിഴയും അടക്കണം. 2005 നവംബറിലാണ് ഇയാള്‍ അമ്മയെ വിറക് കഷണം കൊണ്ട് തലയ്ക്കടിച്ച് കൊന്നത്.

ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളില്‍ ഇറങ്ങി മോഹനന്‍ സഹോദരനായ രഘു എന്ന് വിളിക്കുന്ന സതീഷ് കുമാറിനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2024 ജൂണ്‍ 29 ന് ആയിരുന്നു സംഭവം. പിന്നീട് രണ്ട് കേസുകളിലും ജയിലില്‍ കഴിയേണ്ടി വന്നു. അടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ശ്യാം മുരളി ആണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page