പയ്യന്നൂര്‍: വീടു കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. പെരിങ്ങോം കുറ്റൂരിലെ പരേതനായ അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ നഫീസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പെരുന്നാള്‍ ആഘോഷത്തിനായി വീടുപൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു നഫീസ.
ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഇരുനില വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അലമാരകളിലും മറ്റുമാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. വിവരമറിഞ്ഞ് പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നഫീസ വീട്ടിലില്ലാത്ത കാര്യം മുന്‍കൂട്ടി മനസ്സിലാക്കിയായിരിക്കാം കവര്‍ച്ച നടത്തിയതെന്നു സംശയിക്കുന്നു.






