വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ ഓണ്‍ലൈനില്‍ പരിശോധിക്കാം; ബൂത്തും അറിയാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോ എന്ന് മാത്രമല്ല, ഏത് ബൂത്തിലാണ് വോട്ട് എന്നറിയാനും ഓണ്‍ലൈനില്‍ പരിശോധിക്കാം. മൂന്ന് രീതിയില്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയും.

അതിനായി https://electoralsearch.e ci.gov.in/ എന്ന പേജില്‍ പ്രവേശിച്ച് ‘സേര്‍ച്ച് ബൈ എപിക്’ എന്ന ഓപ്ഷന്‍ എടുത്ത് എപിക് നമ്പര്‍ നല്‍കി സംസ്ഥാനം തെരഞ്ഞെടുത്താല്‍ പേര് വിവരങ്ങള്‍ ലഭ്യമാകും. മാത്രമല്ല, നിങ്ങളുടെ മണ്ഡലം ഏതാണെന്നും ഏത് ബൂത്തിലാണ് വോട്ട് ചെയ്യേണ്ടത് എന്നും കാണാം.

ഇതേ പേജിലെ രണ്ടാമത്തെ ഓപ്ഷനാണ് ‘സേര്‍ച്ച് ബൈ ഡീറ്റയില്‍സ്’. സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസോ അല്ലെങ്കില്‍ ജനന തീയതിയോ നല്‍കുന്നതാണ് ഒന്നാം ഘട്ടം. അടുത്ത കോളത്തില്‍ വോട്ടര്‍പ്പട്ടികയിലെ ബന്ധുവിന്റെ പേര് നല്‍കണം. പിന്നീട് ജില്ലയും അസംബ്ലി മണ്ഡലവും നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കും.

മൂന്നാമത്തെ ഓപ്ഷന്‍ ‘സേര്‍ച്ച് ബൈ മൊബൈല്‍’ ആണ്. വോട്ടര്‍പ്പട്ടികയുമായി മൊബൈല്‍ ഫോണ്‍ നമ്പര്‍ ബന്ധിപ്പിച്ചവര്‍ക്ക് ഈ രീതിയില്‍ വിവരമറിയാന്‍ സാധിക്കും. സംസ്ഥാനം തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി കിട്ടും. ഇത് നല്‍കിയാല്‍ വോട്ടറുടെ വിവരങ്ങള്‍ ലഭിക്കും.

ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചവര്‍ക്ക് വോട്ടില്ലാത്തതിനെ തുടര്‍ന്ന് മത്സരിക്കാന്‍ കഴിയാത്തത് വലിയ വാര്‍ത്തയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page