എറണാകുളം: തട്ടിപ്പ് കേസില്‍ നടന്‍ കലാഭവന്‍ സോബി ജോര്‍ജിനെ പൊലീസ് അറസ്റ്റുചെയ്തു. ഊന്നുകല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി 150 കേസുകള്‍ സോബിക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, വിസ വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്, തുടങ്ങി നിരവധി ചെക്ക് കേസുകളിലും സോബി പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.







