കാസര്‍കോട്: പതിമൂന്നുകാരിയെ റോഡരുകില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും മൂത്ത സഹോദരിയെ ഭീഷണിപ്പെടുത്തിയതായും പരാതി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ സന്ദീപ് (24) എന്നയാള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ പുത്തൂര്‍ ഗ്രാമത്തിലെ ബെദ്രഡുക്കയിലാണ് കേസിനാസ്പദമായ സംഭവം. 13 വയസ് പ്രായമുള്ള മകളെ റോഡരുകില്‍ തടഞ്ഞു നിര്‍ത്തി കൈകൊണ്ട് പുറത്ത് അടിക്കുകയും മൂത്ത മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു.






