പെരിയ, മൂന്നാം കടവിൽ വീണ്ടും വാഹനാപകടം; ലോറി കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടു പേർക്ക് ഗുരുതരം, നാട്ടുകാർ റോഡു തടഞ്ഞു

കാസർകോട്: പെരിയ , മൂന്നാം കടവിൽ വീണ്ടും വാഹനാപകടം. പെരിയ ഭാഗത്തു നിന്നു കുണ്ടoകുഴി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 8.45 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും ആംബുലൻസിൽ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
സ്ഥിരം അപകടം നടക്കുന്ന സ്ഥലത്താണ് തിങ്കളാഴ്ച രാവിലെ ലോറി അപകടത്തിൽ പെട്ടത് .റോഡ് നിർമ്മാണത്തിലെ അപാകതയാണ് സ്ഥിരം അപകടത്തിനു ഇടയാക്കുന്നതെന്നു നാട്ടുകാർ ആരോപിച്ചു. ഓരോ തവണ അപകടം നടക്കുമ്പോഴും നാട്ടുകാർ ഈ പ്രശ്നംഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാറുണ്ട്. എന്നാൽ പ്രശ്നം പരിഹരിക്കാൻ
അധികൃതർ തയ്യാറായിട്ടില്ലെന്നു നാട്ടുകാർ ആരോപിച്ചു. ലോറി അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പെരിയ – മൂന്നാം കടവ് റോഡ് തടഞ്ഞിരിക്കുകയാണ്. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page