കാസർകോട്: കാസർകോട് മേഖല ഇനി പൂരോത്സവത്തിലേക്ക് . പുലിക്കുന്നു ശ്രീ ഭഗവതി ക്ഷേത്രത്തിൽ മൂന്നു മാസമായി നടന്ന പൂരക്കളി പരിശീലനക്കളരി ഇന്നലെ തളങ്കര പാലക്കുന്നു ഭഗവതിക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. അഞ്ചു വയസ്സു മുതൽ അമ്പതുവയസ്സുവരെ പ്രായമുളള കലാകാരന്മാരുടെ പൂരക്കളി ആവിഷ്ക്കാരം പൂരക്കളി പണിക്കർ ഭരതൻ പണിക്കരെയും അദ്ഭുതപ്പെടുത്തുക യും അതിലേറെ ആനന്ദിപ്പിക്കുകയും ചെയ്തു. അരങ്ങേറ്റം വീക്ഷിക്കാൻ അഭൂത പൂർവമായ ഭക്തജനസാന്നിധ്യം ക്ഷേത്രപരിസരത്തു പ്രകടമായിരുന്നു.
മീനമാസത്തിലെ കാർത്തിക നാൾ മുതൽ പൂരം നാൾവരെയാണ് പൂരക്കളിയുടെയും പൂരോൽസവത്തിന്റെ യും സമൃദ്ധി ചൊരിയുന്നത്. ചൈത്ര മാസത്തിലെ പൂരോത്സവത്തോടനുബന്ധിച്ചു തളങ്കര പാലക്കുന്ന് ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രം ഭരണി ഉത്സവത്തിന്റെ മൂന്നാം ദിവസം ദേവിയുടെ തിരു മുന്നിൽ അരങ്ങേറ്റം കുറിച്ചതിൽ കലാകാരന്മാർ സാഫല്യം കൊള്ളുന്നു.






