കാസർകോട്: മംഗൽ പ്പാടി, അടുക്കയിൽ നിർത്തിയിട്ട മീൻ ലോറി മോഷണം പോയതായി പരാതി. അടുക്കയിലെ എം. സക്കറിയ നൽകി പരാതിപ്രകാരം കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സെഡ് .എം.എസ് ഫിഷ് സർവ്വീസ് ഓഫീസിനു സമീപത്ത് നിർത്തിയിട്ടതായിരുന്നു. ശനിയാഴ്ച രാത്രി 11.30 മണിക്കും 22 ന് രാവിലെ എട്ടു മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി സി.സി.ടി വി ദൃശ്യങ്ങൾ പരിശോധിച്ചു.






