സ്വകാര്യ സ്ലീപ്പര്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 4 മലയാളികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

തെലങ്കാന: സ്വകാര്യ സ്ലീപ്പര്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിര്‍ (27) എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ.ട്രാവല്‍സ് എന്ന സ്വകാര്യ സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബെംഗളൂരു -മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ചെന്നപട്ടണയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചെന്നപട്ടണയിലെ ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്നവരില്‍ കൂടുതലും മലയാളികളായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page