ഇന്നത്തെ പ്രധാന വാർത്തകൾ

​ ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങൾ മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് നയിച്ചിരിക്കുകയാണ്. ടെഹ്‌റാനിൽ ഇസ്രായേൽ ശക്തമായ ആക്രമണം തുടരുന്നതായും ഇറാൻ തിരിച്ചടിയായി കുവൈറ്റിലെ എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

​ഹോർമുസ് കടടുടുക്ക് പ്രതിസന്ധി:
ഇറാൻ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതിനെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധന വില വർധിക്കുമെന്ന ആശങ്ക ശക്തമാണ്. 20-ലധികം രാജ്യങ്ങൾ ഇതിനെതിരെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

​ഗാസയും വെസ്റ്റ് ബാങ്കും: ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതിനിടയിൽ റഫാ അതിർത്തി നിയന്ത്രിതമായി തുറന്നു. വെസ്റ്റ് ബാങ്കിലും സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട്.

​അഫ്ഗാനിസ്ഥാൻ – പാകിസ്ഥാൻ അതിർത്തിയിൽ
​അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുകയും അതിർത്തിയിൽ ശക്തമായ ഏറ്റുമുട്ടലുകൾ നടക്കുകയും ചെയ്തു.
കാബൂളിൽ നടന്ന ആക്രമണത്തിൽ ഏകദേശം 400-ഓളം പേർ കൊല്ലപ്പെട്ടതായാണ് വിവരം.

​മെക്സിക്കോയിലെ പ്രമുഖ മയക്കുമരുന്ന് മാഫിയ തലവൻ ‘എൽ മെൻചോ’ കൊല്ലപ്പെട്ടതിനെത്തുടർന്ന് മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിൽ കാർട്ടലുകൾ തമ്മിലുള്ള അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സൈന്യം തിരിച്ചടി തുടരുകയാണ്.

​സുഡാൻ: സുഡാനിലെ ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്നു. കൃഷിയിടങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വഴി വലിയൊരു പട്ടിണിയിലേക്ക് രാജ്യം നീങ്ങുന്നതായി യുഎൻ മുന്നറിയിപ്പ് നൽകുന്നു.

. ഹോർമോസ്ഗാൻ പ്രവിശ്യയിലെ ഒരു സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ നൂറിലധികം കുട്ടികൾ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇന്ത്യയുടെ ഇടപെടലും: പ്രധാനമന്ത്രി നരേന്ദ്ര
​മോദി-ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ചർച്ച നടത്തി. ഊർജ്ജ സ്രോതസ്സുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തി.

​ഇന്ത്യക്കാരുടെ സുരക്ഷ: പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഇതുവരെ ആറ് ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഒരാളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു.

യുദ്ധസാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു.

പശ്ചിമ ബംഗാളിലും അസമിലും തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലാണ്. പ്രധാനമന്ത്രി മോദിയും മമത ബാനർജിയും തമ്മിലുള്ള വാക്പോര് ശക്തമാകുന്നു

​ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

​ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. വാട്‌സ്ആപ്പ് ഇതിനായി സർക്കാരുമായി സഹകരിക്കുമെന്ന് ഉറപ്പുനൽകി.

​പ്രതികളെ പരേഡ് ചെയ്യിപ്പിക്കൽ: കൈകൾ ബന്ധിച്ച് പ്രതികളെ പരസ്യമായി പരേഡ് ചെയ്യിപ്പിച്ച സംഭവത്തിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.

​ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുമ്പോഴും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില വർദ്ധിപ്പിക്കാതെ കമ്പനികൾ പിടിച്ചുനിൽക്കുന്നു. രാജ്യത്ത് നിലവിൽ 25 ദിവസത്തേക്കുള്ള എണ്ണശേഖരം ഉണ്ടെന്ന് കേന്ദ്രം അറിയിച്ചു.

കോഴിക്കോട് എരഞ്ഞിക്കലിൽ 12 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. നിലവിൽ 34 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി.

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർദ്ധിക്കുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37° സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ത്യൻ ഫുട്ബോൾ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് ആദ്യ വിജ വിജയo

വാണിജ്യ എൽ.പി.ജി വിഹിതം കേന്ദ്ര സർക്കാർ 50 ശതമാനമായി വർദ്ധിപ്പിച്ചു. ഇത് നാളെ മുതൽ പ്രാബല്യത്തിൽ വരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page