ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാൻ പ്രസിഡൻറ് ഡോ.മസൂദ് പെസെഷ്കി യുമായി ചർച്ച നടത്തി. അമേരിക്കൻ – ഇറാൻ അക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് ചർച്ച നടത്തിയത്. ഫെബ്രുവരി 28 നു ആക്രമം ആരംഭിച്ച ശേഷം രണ്ടാം തവണയാണ് പ്രധാനമന്ത്രി ഇറാൻ പ്രസിഡൻ്റുമായി ചർച്ച നടത്തുന്നത്. മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇറാൻ നൽകുന്ന സുരക്ഷിതത്വത്തിന് പ്രധാനമന്ത്രി മോദി ഇറാനെ നന്ദി അറിയിച്ചു. ആക്രമം ഇന്ത്യയ്ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 20ലേറെ ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫ് മേഖലകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.







