ഉത്സവത്തിനിടയിൽ വോട്ട് പിടുത്തം: എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മർദ്ദനം

കോഴിക്കോട് : ഉത്സവ സ്ഥലത്ത് വോട്ടു പിടിക്കാനെത്തിയ ഇടതു മുന്നണി സ്ഥാനാർത്ഥിയും കുറ്റ്യാടിയിലെ നിലവിലെ എംഎൽഎയുമായ കെ പി കുഞ്ഞഹമ്മദ് കുട്ടിയെ മർദ്ദിച്ചതായി പരാതി. എംഎൽഎയുടെ പരാതിയിൽ ദിനേശൻ എന്നയാൾക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു. എം.എൽ.എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയൂരിലെ തെരു ക്ഷേത്ര ഉത്സവത്തിനിടെ വോട്ടർമാരെ നേരിൽ കാണാനും വോട്ട് പിടിക്കാനും എത്തിയതായിരുന്നു സ്ഥാനാർത്ഥി കൂടിയായ എംഎൽഎ .യുഡിഎഫ് ആണ് തന്നെ ആക്രമിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ആരോപിച്ചു. എന്നാൽ ആക്രമത്തിന് പിന്നിൽ ആർ.എം.പി. ആണെന്ന് സിപിഎമ്മും ആരോപണം ഉന്നയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page