കാസര്‍കോട്: യുഡിഎഫ് കാസര്‍കോട് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണ യോഗം ഞായറാഴ്ച (ഇന്ന്) വൈകുന്നേരം മൂന്നിന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. ബി. രമാനാഥ റൈ, സി.ടി അഹമ്മദലി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇതിനിടയില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നു ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരിനു കെട്ടിവെയ്ക്കാനുള്ള തുക സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ കൈമാറി.
വിജയാശംസകള്‍ നേര്‍ന്ന ശേഷമാണ് സ്ഥാനാര്‍ത്ഥിയെ കുമ്പോല്‍ തങ്ങള്‍ യാത്രയാക്കിയത്. ഇടതു മുന്നണി മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണ യോഗം ഇന്ന് (ഞായറാഴ്ച) വൈകുന്നേരം മൂന്നിന് ചെര്‍ക്കള ഐ മാക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും.
സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.







