നിരവധി യുവതികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: ഇരിയണ്ണി സ്വദേശി അറസ്റ്റിൽ

കാസർകോട് : നിരവധി യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചകേസിൽ യുവാവ് അറസ്റ്റിൽ. ഇരിയണ്ണി ,ബേപ്പ് നിട്ടൂർമൂലയിലെ പി. അനൂപി(24) നെയാണ് കാസർകോട് സൈബർ ക്രൈംപൊലീസ് അറസ്റ്റു ചെയ്തത്.

മാർച്ച് 11 മുതൽ 16 വരെയുള്ള ദിവസങ്ങളിലായാണ് യുവതികളുടെ ചിത്രങ്ങൾ പ്രതി ദുരുപയോഗം ചെയ്തത്. ഇവരുടെ അറിവോ സമ്മതമോ കൂടാതെ കൈക്കലാക്കിയ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും തുടർന്ന് ‘ടെലിഗ്രാം’ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്.
യുവതികളുടെ പരാതിയെത്തുടർന്ന് വിവിധ വകുപ്പുകൾപ്രകാരമാണ്സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇൻസ്‌പെക്ടർ എച്ച്. മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘ o പ്രതിയെ പ്രതിയെ പിടികൂടിയത്. എസ്‌.സി.പി.ഒ മാരായ സവാദ് അഷ്‌റഫ്, സുധീഷ്, സി.പി.ഒ നജ്ന, സി.പി.ഒ വിപിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page