കാസർകോട് : പയ്യന്നൂരിലെ ആശുപത്രി മാലിന്യം കാസർകോട്ടെ അനന്തപുരം അമ്പല പരിസരത്ത് കൊണ്ടു വന്നു തള്ളിയ സംഘത്തെ വാർഡ് മെമ്പർ സതീശന്റെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിച്ചു തിരിച്ചെടുപ്പിച്ചു. കാസർകോട്ട് മാലിന്യങ്ങൾ എവിടെ തള്ളണമെന്ന് ആളുകൾ പരതി നടക്കുന്നതിനിടയിലാണ് പയ്യന്നൂർ ബി കെ എം ആശുപത്രിയിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിയ പ്ലാസ്റ്റിക് ചാക്കുകളിൽ ആക്കി കെട്ടി അനന്തപുരം അമ്പലത്തിനടുത്ത് വഴിയിൽ തള്ളിയ ശേഷം സംഘം സ്ഥലം വിട്ടത്. ഇതു ശ്രദ്ധയിൽ പെട്ട പഞ്ചായത്ത് പതിനൊന്നാം വാർഡു അംഗം സതീഷ് പഞ്ചായത്ത് ജീവനക്കാരെ കൊണ്ട് മാലിന്യ ക്കെട്ടു പൊട്ടിച്ചു നോക്കിയപ്പോഴാണ് അതിൽ നിന്ന് പയ്യന്നൂർ ബി കെ എം ആശുപത്രിയുടെ ഒരു ബില്ല് പുറത്തുചാടിയത് . ബില്ലെടുത്ത് ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ അവിടെനിന്ന് മാലിന്യവുമായി പുറപ്പെട്ടവരെ അവർ വിവരം അറിയിക്കുകയും മാലിന്യ സംഘം തിരിച്ചെത്തുകയും ആയിരുന്നു. അനന്തപുരുത്ത് തള്ളിയ മാലിന്യങ്ങൾ അവരെക്കൊണ്ട് തന്നെ നാട്ടുകാർ തിരിച്ചെടുപ്പിച്ചു. പോരാത്തതിന് ഒരു താക്കീതും നൽകി : ഇത്തരം ഏർപ്പാട് മേലിൽ ആവർത്തിച്ചാൽ ഇനി വെറുതെ വിടുമെന്ന് കരുതേ ണ്ടെന്നു നാട്ടുകാർ അവരെ ഓർമ്മിപ്പിച്ചു. മേലിൽ ഈ ഏർപ്പാട് ഉണ്ടാവില്ല എന്ന് ഉറപ്പു നൽകിയിയ ശേഷം ഉപേക്ഷിച്ച മാലിന്യം തിരിച്ചെടുത്തുകൊണ്ടു അവർ വന്ന വഴിയേ മടങ്ങുകയും ചെയ്തു.







