കാസർകോട് : വടക്കേ മലബാറിലെ തനതു അനുഷ്ഠാന കലയായ പൂക്കളി കാസർകോടിന് ഇനി സ്വന്തം . പ്രശസ്തമായ കാസർകോട് പുലിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ മൂന്നു മാസത്തിലേറെ നടന്ന പൂരക്കളി കളരിയിൽ വിദദ്ധ പരിശീലനം നേടിയ കാസർകോട് സ്വദേശികളായ അഞ്ചു വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള 50ൽ പരം പേർ 22 നു 9 മണിക്കു തളങ്കര ശ്രീ ഭഗവതിക്ഷേത്രം ഭരണി മഹോത്സവത്തിൽ പൂരക്കളി അരങ്ങേറുന്നു. പെരിയ പുലിഭൂത ദേവസ്ഥാനത്തെ പൂരകളി ആശാൻ ഭരതൻ പണിക്കരും സഹായികളും ചേർന്നാണ് കാസർകോട് പൂരക്കളി കളരി അംഗങ്ങൾക്കു വിദഗ്ധ പൂരക്കളി പരിശീലനം നൽകിയത്. കാസർകോട് പൂരക്കളി സംഘത്തിന്റെ അരങ്ങേറ്റം തളങ്കര ദേവീ ക്ഷേത്രം ഭരണി മഹോത്സവത്തോടനുബന്ധിച്ചാണ് നടത്തുന്നത്. 22 നു രാത്രി 9 മണിക്ക് നടക്കുന്ന പൂരക്കളി അരങ്ങേറ്റത്തിൽ കേരള പൂരക്കിളി അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ സാന്നിധ്യം വഹിക്കും. നാഗേഷ് കാരണവർ ഉദ്ഘാടനം ചെയ്യും. കണ്ണൂർ – കാസർകോട് ജില്ലകളുടെ തെക്കൻ ഭാഗങ്ങളിൽ മാത്രം തുടർന്ന് വരുന്ന അനുഷ്ഠാന കലാരൂപമായ പൂരക്കളിയുടെ പൊരുളും പെരുമയും പുതിയ തലമുറയ്ക്ക് പകർന്നു നൽകാനും അനുഷ്ഠാന കലയെ പരിപോഷിപ്പിക്കാനും ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് കാസർകോട്ട് പൂരക്കളി കളരി രൂപീകരിച്ചത് . 40 വില്ല് കഴക ക്ഷേത്രങ്ങളിലെ 50 വോളം കലാകാരന്മാരാണ് അശോകൻ പാടിയുടെ നേതൃത്വത്തിൽ പൂരക്കളി രംഗത്ത് ചൂടുവയ്ക്കുന്നത്. മഹത്തായ ഈ പരിപാടിയുടെ തുടക്കത്തിന് സാക്ഷി ആകാനും കലാകാരന്മാരെയും അനുഷ്ഠാന കലയെയും നെഞ്ചിലേറ്റാനും മുഴുവൻ കലാസ്വാദകരും എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു






