കുമ്പള: പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍കൊടുത്ത രക്ഷിതാക്കള്‍ക്കെതിരെ കുമ്പള പൊലീസ് രണ്ട് കേസെടുത്തു. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കുട്ടി ഡ്രൈവര്‍മാര്‍ക്കു നോട്ടീസ് നല്‍കി.
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കയ്യാര്‍ മണ്ടേക്കാപ്പ്, മംഗല്‍പ്പാടി ഇച്ചിലങ്കോട് എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസ് കുട്ടി ഡ്രൈവര്‍മാരെയും വാഹനങ്ങളും പിടികൂടിയത്. ഇച്ചിലങ്കോട് എല്‍ പി സ്‌കൂളിനടുത്ത് ഇന്നലെ ഉച്ചക്കു അപകടകരമായ നിലയില്‍ ബൈക്ക് ഓടിക്കുകയായിരുന്ന കുട്ടി ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടയില്‍ മാതാവാണ് ബൈക്ക് ഓടിക്കാന്‍ നല്‍കിയതെന്നു കുട്ടി ഡ്രൈവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നു ബൈക്ക് കസ്റ്റഡിയിലെടുത്ത ശേഷം മാതാവിനെതിരെ പൊലീസ് കേസെടുത്തു. കുട്ടി ഡ്രൈവറെ നോട്ടീസ് നല്‍കി വിട്ടയച്ചു. മറ്റൊരു സംഭവത്തില്‍ മണ്ടേക്കാപ്പില്‍ വച്ചാണ് പ്രായപൂര്‍ത്തിയാകാത്ത സ്‌കൂട്ടര്‍ ഡ്രൈവര്‍ പിടിയിലായത്. പൊലീസ് ലൈസന്‍സ് ചോദിച്ചപ്പോള്‍ ലൈസന്‍സെടുക്കാനുള്ള പ്രായമായില്ലെന്നു കുട്ടി ഡ്രൈവര്‍ മറുപടി പറഞ്ഞു. ആരാണ് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതെന്നതിന് പിതാവാണെന്നു കുട്ടി ഡ്രൈവര്‍ തുറന്നു പറഞ്ഞു. ഇതോടെ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയുടെ പിതാവിനെതിരെ കേസെടുത്ത ശേഷം കുട്ടി ഡ്രൈവര്‍ക്കു നോട്ടീസ് കൊടുത്തുവിട്ടു.






