കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ട് യുവാവിനു കുത്തേറ്റു. ഷംനത്ത് മന്‍സിലിലെ പി കെ സാജിറി (42)നാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി എഴേകാല്‍ മണിയോടെയാണ് സംഭവം. സാജിറിന്റെ വീട്ടുവളപ്പിലേയ്ക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം മൂര്‍ച്ചയുള്ള ഇരുമ്പായുധം കൊണ്ട് കുത്തുകയും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
പരാതിക്കാരനായ സാജിര്‍ വാഹനം ഓടിക്കുന്നതിനിടയില്‍ പ്രതി എതിര്‍ദിശയില്‍ വാഹനത്തിനു നേരെ വന്നതിനെ ചൊല്ലി ഉണ്ടായ വാക്കു തര്‍ക്കമാണ് അക്രമത്തിനു കാരണമായതെന്നു പറയുന്നു.
സംഭവത്തില്‍ സാജിറിന്റെ പരാതി പ്രകാരം എട്ടുപേര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്തു.






