പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റികൊണ്ടുപോയി കെട്ടിപിടിച്ചു; കടന്നു കളഞ്ഞ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: 11വയസ്സുള്ള പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി കെട്ടിപ്പിടിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കര്‍ണ്ണാടക, ബണ്ട്വാള്‍, സജിപ്പമൂഡു, ജദക്കൊടി ഹൗസിലെ അബ്ദുല്‍ റഹ്‌മാ(26)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷും സംഘവും തലപ്പാടിയില്‍ അറസ്റ്റു ചെയ്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പെണ്‍കുട്ടി. റോഡരുകില്‍ കൂടി നടന്നു പോവുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ സ്‌കൂട്ടറില്‍ എത്തിയ യുവാവ് പെണ്‍കുട്ടിക്ക് അരികില്‍ നിര്‍ത്തി എവിടെ പോകുന്നുവെന്നു ചോദിക്കുകയും, ആ സ്ഥലം വഴിയാണ് പോകുന്നതെന്നും അവിടെ ഇറക്കിവിടാമെന്നും വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി കെട്ടിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ പ്രകാരം കേസെടുത്ത മഞ്ചേശ്വരം പൊലീസ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page