ദുബായ് : യുഎഇ, സൗദി അറേബ്യ, ഖത്തർ ,കുവൈറ്റ്, ബഹ്റിൻ എന്നീ അഞ്ചു ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കും. റമദാൻ 30 പൂർത്തിയാക്കിയാണ് ഈ രാജ്യങ്ങൾ ഇത്തവണ പെരുന്നാൾ ആഘോഷിക്കുക. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്നാണ് ഇത്. ഒമാനിൽ ഇരുപത്തൊമ്പതാം രാവായ വ്യാഴാഴ്ച മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ച പെരുന്നാൾ കൊണ്ടാടും. അല്ലെങ്കിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച ആഘോഷിക്കും. ഒമാനിലെ മതകാര്യ മന്ത്രാലയത്തിന്റെ മാസപ്പിറവി നിരീക്ഷണ സമിതി വ്യാഴാഴ്ച യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും .







