വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച 37 ഗ്രാം എം.ഡി. എം.എ.യു മായി യുവാവും യുവതിയും അറസ്റ്റിൽ

എറണാകുളം : ഇടുക്കിയിലെ റിസാന ഫാത്തിമ (18), സൂഹൃത്ത് കോതമംഗലം എരമല്ലൂരിലെ അനന്തു പ്രസാദ് (24) എന്നിവരെ 37 ഗ്രാം എംഡി എം എ യുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോതമംഗലത്തെയും പരിസരങ്ങളിലെയും കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിന് ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവന്നതാണ് എംഡി എം എ എന്ന് ഇവർ എക്സൈസിനോട് സമ്മതിച്ചു .ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന മൂന്ന് ഫോണുകൾ ഇവരിൽനിന്ന് പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ലഹരിമരുന്ന് നാട്ടിലെത്തിച്ച് വൻവിലക്ക് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നു എക്സൈസ് പറഞ്ഞു. ഇവരുടെ ഫോണിൽ നിന്ന് ലഭിച്ച ഇടപാടുകളും ഇടപാടുകാരുമായും ബന്ധപ്പെട്ട രേഖകളെക്കുറിച്ചും സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചും അന്വേഷണമാരം ഭിച്ചിട്ടുണ്ട്. എക്സൈസിനു ലഭിച്ച രഹസ്യവിവര തുടർന്നാണ് പ്രതികൾ കുടുങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page