നേതൃത്വം അയഞ്ഞപ്പോൾ സുധാകരൻ മുറുകി; കണ്ണൂർ ഡിസിസി ഓഫീസിനു മുന്നിലും പേരാവൂർ മണ്ഡലത്തിലും സുധാകര അനുകൂല ബോർഡുകൾ;ഇന്ന് മാധ്യമപ്രവർത്തകരെ കാണുമെന്ന് ഭീഷണി

കണ്ണൂർ: പാർട്ടി തനിക്കു നൽകിയ ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ സുധാകരൻ കോൺസ് നേതൃവുമായുള്ള ഏറ്റുമുട്ടൽ കടുപ്പിച്ചു. കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരുന്നതിന് മുമ്പോ, അതുകഴിഞ്ഞോ സുധാകരൻ മാധ്യമങ്ങളെ കാണമെന്ന് സൂചനയുണ്ട്. ഇതിനിടെ കോൺഗ്രസ് കണ്ണൂർ ഓഫീസിനു മുന്നിലും പേരാവൂരിലും സുധാകര അരള ബോഡുകൾ പ്രത്യക്ഷപ്പെട്ടു. സുധാകരനൊപ്പം അടൂർ പ്രകാശും സ്ഥാനാർത്ഥിത്വത്തിന് പിടിമുറുക്കുന്നുണ്ട്. എംപിമാർക്ക് സീറ്റ് നൽകേണ്ടെന്ന കോൺഗ്രസ് നിലപാടിന് എതിരെയാണ് സുധാകരൻ പടയൊരുക്കം നടത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാവിനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് .അതിനനുസ രിച്ചു സുധാകരൻ വർധിത വീര്യത്തിലാണ്. അതേസമയം നേതാക്കന്മാരുടെ അധികാരമോഹം ഉൾക്കൊള്ളാൻ കഴിയാതെ അണികളിലും പ്രതിഷേധം ഉടലെടുക്കുന്നുണ്ടെന്ന് സൂചനയുണ്ട് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page