ഇന്നത്തെ പ്രധാന വാർത്തകൾ

ഫെബ്രുവരി അവസാനം ആരംഭിച്ച അമേരിക്കൻ – ഇറാൻ സംഘർഷം ഇപ്പോൾ അതീവ ഗുരുതരമായ ഘട്ടത്തിലാണ്.
​ ഇറാന്റെ പ്രധാന എണ്ണ വ്യാപാര കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീണ്ടും ആക്രമിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

​അമേരിക്കൻ സൈനികർക്ക് പരിക്ക്: ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ ഇതുവരെ ഏകദേശം 200 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും 13 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ബഹ്‌റൈൻ, ജോർദാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി.

​കരയുദ്ധത്തിനുള്ള നീക്കം: ‘യുഎസ്എസ് ട്രിപ്പോളി’ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധക്കപ്പലുകൾ കൂടുതൽ സൈനികരുമായി പശ്ചിമേഷ്യയിലേക്ക് തിരിച്ചിട്ടുണ്ട്. ഇത് ഒരു കരയുദ്ധത്തിനുള്ള സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.

​ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി:
​ഇറാൻ ഹോർമുസ് കടലിടുക്ക് ഭാഗികമായി തടഞ്ഞതോടെ ആഗോള എണ്ണവില കുതിച്ചുയരുകയാണ്. അമേരിക്കയെയും ഇസ്രായേലിനെയും പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ കടത്തിവിടില്ലെന്നാണ് ഇറാന്റെ നിലപാട്.

​കടലിടുക്ക് വീണ്ടും തുറക്കാൻ ചൈനയുടെയും നാറ്റോ സഖ്യകക്ഷികളുടെയും സഹായം ട്രംപ് തേടിയിട്ടുണ്ട്.


​റഷ്യയുടെ ഇടപെടൽ: അമേരിക്കൻ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ റഷ്യ ഇറാന് ചോർത്തി നൽകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

​വിമാന അപകടം: ഇറാഖിൽ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന സൈനിക വിമാനം (കെ.സി.-135 സ്ട്രാറ്റോ ടാങ്കർ) തകർന്നു വീണു. ഇതിലുണ്ടായിരുന്ന ആറ് സൈനികർക്കായി തിരച്ചിൽ തുടരുകയാണ്

​ഇന്ത്യൻ നിലപാട്: ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം 9,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ഊർജിതമാക്കി. യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ അമേരിക്ക ഇന്ത്യക്ക് അനുമതി നൽകിയിട്ടുണ്ട്.

​കായികരംഗം: യുദ്ധഭീതിയെത്തുടർന്ന് ബഹ്‌റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീകൾ റദ്ദാക്കി.

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചും ആർ.എസ്.എസ് , റോ എന്നിവയ്ക്കെതിരെ ഉപരോധം വേണമെന്നുമുള്ള യു.എസ് കമ്മീഷന്റെ റിപ്പോർട്ട് ഇന്ത്യ തള്ളി. ഇത് പക്ഷപാതപരമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, ഇന്ത്യ ഇറാനുമായി ചർച്ചകൾ നടത്തി. ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് ഇറാൻ യാത്രാാനുമതി നൽകിത്തുടങ്ങി.

​എൽ.പി.ജി ക്ഷാമം: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും എൽ.പി.ജി സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നു. ഗാർഹിക ഉപഭോക്താക്കൾക്കായി പൈപ്പ്ഡ് ഗ്യാസ് വിതരണത്തിന് സർക്കാർ മുൻഗണന നൽകുന്നുണ്ട്.

​സ്വർണ്ണവില: കേരളത്തിൽ സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 1,16,720 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.


ന്യൂഡൽഹിയിൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക്സ് ഗ്രാൻഡ് പ്രിയിൽ 208 മെഡലുകളുമായി ഇന്ത്യ ഒന്നാമതെത്തി. ജാവലിൻ ത്രോയിൽ സുമിത് ആന്റിൽ സ്വർണ്ണം നേടി.

​ഓഹരി വിപണി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാരണം ഇന്ത്യൻ ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

രാജ്യസഭാ തെരഞ്ഞെടുപ്പ് വിവരങ്ങൾ :
​ഭാരതത്തിലെ 10 സംസ്ഥാനങ്ങളിലായി ഒഴിവു വന്ന 37 സീറ്റുകളിലേക്കാണ് മാർച്ച് 16-ന് തെരഞ്ഞെടുപ്പ് നടന്നത്.


ആകെ ഒഴിവുണ്ടായിരുന്ന 37 സീറ്റുകളിൽ 26 എണ്ണത്തിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കി 11 സീറ്റുകളിലേക്കാണ് (ബീഹാർ, ഒഡീഷ, ഹരിയാന) വോട്ടെടുപ്പ് നടന്നത്.
​പ്രധാന വിജയികൾ:
​ബീഹാർ: മുഖ്യമന്ത്രി നിതീഷ് കുമാർ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ എന്നിവരുൾപ്പെടെ എൻഡിഎ സഖ്യം ബീഹാറിലെ 5 സീറ്റുകളും നേടി.
​ഒഡീഷ: 4 സീറ്റുകളിൽ 2 എണ്ണം ബിജെപിയും, ഒരെണ്ണം ബിജെഡിയും, ഒരെണ്ണം ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയും നേടി.
​മറ്റ് സംസ്ഥാനങ്ങൾ: മഹാരാഷ്ട്ര (7), തമിഴ്നാട് (6), പശ്ചിമ ബംഗാൾ (5), അസം (3), തെലങ്കാന (2), ഛത്തീസ്ഗഡ് (2), ഹിമാചൽ പ്രദേശ് (1) എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ഈ ഘട്ടത്തിൽ എതിരില്ലാത തിരഞ്ഞെടുത്തു.

​കേരളം ​നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. മുന്നണികൾ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണത്തിലും സജീവമായി.ഇടതുമുന്നണി സ്ഥാനാർത്ഥിനിർണ്ണയം ഏതാണ്ട് പൂർത്തിയായി.
​ബിജെപി 47 സ്ഥാനാർത്ഥികളുടെ പട്ടിക പ്രസവികരിച്ചു.

​ സിപിഐയിൽ നിന്ന് പുറത്താക്കിയ സി.സി. മുകുന്ദൻ എംഎൽഎ ബിജെപിയിൽ ചേർന്നു.

സി.പി.എം.കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദൻ തളിപ്പറമ്പ് മണ്ഡലത്തിൽ റിബലായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചു.

​ഉത്തരവ് പ്രവാഹം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് അവധി ദിവസങ്ങളിലായി സർക്കാർ 600-ലധികം ഉത്തരവുകൾ പുറത്തിറക്കി.

​മഴ സാധ്യത: കേരളത്തിൽ ഇന്ന് പത്തനംതിട്ട, ഇടുക്കി ഉൾപ്പെടെയുള്ള 11 ജില്ലകളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
​കള്ളക്കടൽ ജാഗ്രത: കൊല്ലം തീരങ്ങളിൽ ഇന്ന് രാത്രി 11:30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.


​പി.പി. ദിവ്യ കേസ്: നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാൻ കോടതി ഉത്തരവിട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസർകോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വോട്ടർമാരെ ബോധവൽക്കരിക്കാനുള്ള പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 11 മണിക്ക് വിദ്യാനഗർ കളക്ടറേറ്റ് പരിസരത്ത് വച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ട്യൻ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും.


​കാസർകോട് മണ്ഡലത്തിൽ കെ.എം. ഷാജി മത്സരിക്കുന്നതിനെതിരെ ‘ഞങ്ങൾ ലീഗുകാർ’ പ്രതിഷേധ പോസ്റ്ററുകൾ നഗരത്തിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടു.
കാസർകോട് മബലത്തിൽ ജില്ലയ്ക്ക് പുറത്തു നിന്നുള്ള സ്ഥാനാർത്ഥി വേണ്ട എന്നതാണ് പ്രതിഷേധക്കാരുടെ നിലപാട്.


​അമൃത് ഭാരത് എക്സ്പ്രസ്: നാഗർകോവിൽ – മംഗളൂരു വീക്കിലി അമൃത് ഭാരത് എക്സ്പ്രസിന് (16329) അനുവദിച്ച പുതിയ സ്റ്റോപ്പുകൾ ഇന്ന് (മാർച്ച് 17) മുതൽ പ്രാബല്യത്തിൽ വരും. പയ്യന്നൂരിലും കാസർകോട് ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലും ഇത് യാത്രക്കാർക്ക് ഉപകാരപ്പെടും.

​പരശുറാം എക്സ്പ്രസ്: മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസിന് മഞ്ചേശ്വരം സ്റ്റേഷനിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു.

​തീവ്രമായ ചൂട്: ജില്ലയിൽ താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ യു.വി തരംഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി.

​​കുറ്റകൃത്യം: മലബാർ എക്സ്പ്രസിൽ യാത്രക്കാരന് മയക്കുമരുന്ന് നൽകി കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page