ദത്തെടുക്കുന്ന അമ്മമാര്‍ക്ക് കുട്ടിയുടെ പ്രായം പരിഗണിക്കാതെ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ദത്തെടുക്കുന്ന അമ്മമാര്‍ക്ക് കുട്ടിയുടെ പ്രായം പരിഗണിക്കാതെ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കു മാത്രമേ പ്രസവാവധിക്ക് അര്‍ഹതയുള്ളൂവെന്ന നിയമ വ്യവസ്ഥ സുപ്രീം കോടതി അസാധുവാക്കി. ദത്തെടുക്കുന്ന അമ്മയ്ക്ക് മറ്റ് അമ്മമാരെ പോലെ പന്ത്രണ്ട് ആഴ്ച പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്നു കോടതി പറഞ്ഞു.

മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കു മാത്രം മെറ്റേണിറ്റി ലീവിന് അനുമതി നല്‍കുന്ന നിയമ വ്യവസ്ഥ ചോദ്യം ചെയ്ത് അഭിഭാഷകയായ ഹംസനന്ദിനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന വിധി.

ദത്തെടുക്കല്‍ പ്രത്യുല്‍പാദന സ്വയംഭരണാവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
പിതൃത്വ അവധി സാമൂഹിക സുരക്ഷാ ആനുകൂല്യമായി അംഗീകരിക്കുന്ന വ്യവസ്ഥ കൊണ്ടുവരാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page