കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 11,000,36 വോട്ടര്‍മാര്‍ ഉള്ളതായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇവരില്‍ 50.65 ശതമാനം സ്ത്രീ വോട്ടര്‍മാരും 49.35 ശതമാനം പേര്‍ പുരുഷന്മാരുമാണ്. ജില്ലയില്‍ 12 ട്രാന്‍സ്ജന്റര്‍ വോട്ടര്‍മാരുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
എസ്‌ഐആര്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ലയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടു ശതമാനം വര്‍ധനവുണ്ടായി. ജില്ലയില്‍ 1141 ബൂത്തുകള്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കള്ളപ്പണമൊഴുക്കുന്നതും ലഹരി വസ്തുക്കള്‍ കടത്തുന്നതും തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്‌ക്വാഡുകള്‍ പരിശോധന ആരംഭിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു.






