അന്ത്യോദയ എക്സ്പ്രസിനു നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം

നീലേശ്വരം: സാധാരണക്കാർക്കു ഏറെ ആശ്വാസമാകേണ്ട പുതിയ അന്ത്യോദയ വാരാന്ത്യ എക്സ്പ്രസ് (16313/16314) സർവീസിനു നീലേശ്വരത്തു സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തു് . നീലേശ്വരം റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയാണ് നവോദയക്ക് സ്റ്റോപ്പനുവദിക്കാത്ത തി ൽ പ്രകടമാവുന്നതെന്നു നാട്ടുകാർ പറയുന്നു. അത്യാവശ്യ സാഹചര്യങ്ങളിലും ദൂരയാത്രക്കും മലയോരമേഖലകളിലെ സാധാരണക്കാർക്ക് പയ്യന്നൂരോ കാഞ്ഞങ്ങാട്ടോ പോകേണ്ട സ്ഥിതിയാണ് ഇപ്പോഴുമെന്നു നാട്ടുകാർ പറയുന്നു ഇതുമൂലം മിക്ക ആളുകൾക്കും കൃത്യ സമയത്തു ആ റെയിൽവേ സ്റ്റേഷനുകളിൽ എത്താൻ കഴുയാതെ വരുന്നു . അത്യാവശ്യ കാര്യങ്ങൾക്കു യാത്ര ചെയ്യാൻ കഴിയാതെ പോവുകയും ചെയ്യുന്നു. ഇത് ജനങ്ങളോടുള്ളഅക്ഷന്തവ്യമായ അവഗണന തന്നെയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്ഷൻ റൂട്ടിൽ ഓടുന്ന ഈ ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ വടക്കൻ മലബാറിൽ പ്രതിഷേധം വ്യാപകമാകുമെന്നും , സാംസ്കാരിക നഗരമെന്നും പ്രധാന വാണിജ്യ കേന്ദ്രമെന്നും അറിയപ്പെടുന്ന നീലേശ്വരത്തോടുള്ള റെയിൽവേയുടെ ഈ ചിറ്റമ്മ നയത്തിനെതിരെ നാട്ടുകാരും യാത്രക്കാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ മുന്നറിയിച്ചു..

പയ്യന്നൂരിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനായിട്ടും പല എക്സ്പ്രസ് ട്രെയിനുകൾക്കും നീലേശ്വരത്തു സ്റ്റോപ്പ് അനുവദിചിട്ടില്ല. മംഗളൂരുവിൽ നിന്നും തിരുനെൽവേലിയിലേക്ക് റെയിൽവേ പ്രഖ്യാപിച്ച പുതിയ പ്രതിവാര എക്സ്പ്രസിനു (16707/16708) നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. എന്നാൽ ഓരോ പുതിയ ട്രെയിൻ സർവീസുകൾ വരുമ്പോഴും ഈ സ്റ്റേഷനെ ബോധപൂർവ്വം ഒഴിവാക്കുന്നത് വികസന മുരടിപ്പിന് കാരണമാകുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
യാത്രക്കാരുടെ ദുരിതം
നീലേശ്വരം നഗരസഭയ്ക്ക് പുറമെ കിഴക്കൻ മലയോര മേഖലയിലെ എട്ടോളം പഞ്ചായത്തുകലും അനുഭവിക്കുന്നു.ഈ പഞ്ചായത്തുകളുടെ ട്രെയിൻ യാത്രക്കുള്ള ഏക കവാടമാണ് നീലേശ്വരം സ്റ്റേഷൻ. കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ, കോടോം ബേളൂർ, മടിക്കൈ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന സ്റ്റേഷനാണിത്. ഇവിടത്തെ ഭക്തർക്കും വ്യാപാരികൾക്കും തമിഴ്‌നാടുമായി ബന്ധമുള്ളവർക്കും പുതിയ ട്രെയിൻ വലിയ ഉപകാരപ്രദമാകേണ്ടതായിരുന്നു. എന്നാൽ സ്റ്റോപ്പില്ലാത്തതിനാൽ യാത്രക്കാർക്ക് കിലോമീറ്ററുകൾ സഞ്ചരിച്ച് കാഞ്ഞങ്ങാടോ പയ്യന്നൂരിലോ പോകേണ്ടി വരുന്ന അവസ്ഥയാണ്.
വിഷയത്തിൽ എം.പിയുടെയും മറ്റ് ജനപ്രതിനിധികളുടെയും അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ പറയുന്നു.. വരും ദിവസങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ശക്തമായ സമരപരിപാടികൾ നീലേശ്വരത്ത് സംഘടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page