കാസര്‍കോട്: വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി അക്രമം കാണിച്ചതായി പരാതി. പടന്ന, ഓരി, പുള്ളര്‍മാടിലെ പുതിയപുരയില്‍ പി പി സുധീഷിന്റെ പരാതിയില്‍ ഓരിയിലെ ജിത്തുവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്തേയ്ക്ക് അതിക്രമിച്ചു കയറിയ ജിത്തു ,നിര്‍ത്തിയിട്ട കാറിന്റെ പിന്‍ഭാഗത്തെ ചില്ലും മുറ്റത്ത് ഉണ്ടായിരുന്ന ചെടിച്ചട്ടികളും നശിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അക്രമത്തിനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നു കൂട്ടിച്ചേര്‍ത്തു.






