തിരുവനന്തപുരം: ഇന്നും മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വരുന്ന മൂന്ന് മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസങ്ങളില്‍ വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ സാദ്ധ്യത പ്രവചിക്കപ്പെടുകയും ചെയ്തു. ആളുകളോട് പുറത്തിറങ്ങുമ്പോള്‍ മറക്കാതെ കുട കൊണ്ടുപോകാനും നിര്‍ദേശിച്ചിട്ടുണ്ട്.







