സ്റ്റേജ് ഷോയ്ക്കിടെ നര്‍ത്തകിയെ ഗായകന്‍ ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു; ഗായകനെതിരെ പൊലീസ്

മുംബൈ: സ്റ്റേജ് ഷോയ്ക്കിടെ നര്‍ത്തകിയെ ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ ഗായകനെതിരെ പൊലീസ് നടപടി ആരംഭിച്ചു. ഭോജ്പൂരി ഗായകന്‍ ധനഞ്ജയ് ശര്‍മയാണ് സ്റ്റേജിലെ പരിപാടിക്കിടെ നര്‍ത്തകിയെ ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പൊലീസ് ഗായകനെതിരെ കേസെടുത്തത്.

നര്‍ത്തകിയെ ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞത് ഞെട്ടലുളവാക്കിയെന്ന് പറഞ്ഞ് കാണികള്‍ പ്രതിഷേധിച്ചു. നര്‍ത്തകിയുടെ അന്തസിനെ അവഹേളിക്കുന്ന നടപടിയാണ് ഗായകനില്‍ നിന്ന് ഉണ്ടായതെന്ന് കാണികള്‍ ആരോപിച്ചു. ഗായകനെതിരെ ക്രിമനല്‍ കേസ് എടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page