നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി കേരളത്തിൽ നിർണ്ണായക ശക്തിയാകും : ശോഭ കരന്ദലാജെ

മഞ്ചേശ്വരം:ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നിർണ്ണായക ശക്തിയാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് സഹ ചുമതല വഹിക്കുന്ന കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്ദലാജെ പറഞ്ഞു. എൻഡിഎ മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൈവളികെ സോങ്കല്ലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിലെ കോടിക്കണക്കിന് സാധാരണക്കാരെ ഓർത്ത് മോദി സർക്കാരിൻ്റെ പദ്ധതികൾ പേര് മാറ്റിയെങ്കിലും നടപ്പാക്കാൻ പിണറായി വിജയൻ തയ്യാറാകണമായിരുന്നുവെന്ന് ശോഭ കരന്ദലാജെ പറഞ്ഞു. ആയുഷ്മാൻ ഭാരത് വയോ യോജന ഉൾപ്പെടെയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി അദ്ധ്യക്ഷത വഹിച്ചു.കെ. സുരേന്ദ്രൻ, മംഗളൂരു എം.എൽ.എ ഡോ. ഭരത് ഷെട്ടി, മേഖല പ്രസിഡൻ്റ് കെ. ശ്രീകാന്ത്, സെക്രട്ടറി സുധാമാ ഗോസാഡ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീഷ് ചന്ദ്ര ഭണ്ഡാരി, വി. രവീന്ദ്രൻ, സുരേഷ് കുമാർ ഷെട്ടി, എൻഡിഎ കൺവീനർ വിജയ് കുമാർ റൈ, ജില്ലാ വൈസ് പ്രസിഡൻ്റ് പി. രമേശ്, മണികണ്ഠ റൈ, മുരളീധര യാദവ്, എം. ബൽരാജ്, ജില്ലാ സെക്രട്ടറി എൻ. മധു, ലോകേഷ് നോണ്ട, എ.കെ. കയ്യാർ, സുനിൽ അനന്തപുരം, വസന്ത മയ്യ, കെപി അനിൽകുമാർ, ആദർശ് ബി.എം, . കെ.വി. ഭട്ട്, യതിരാജ് ഷെട്ടി, കെ പി വത്സരാജ്, ഹരിശ്ചന്ദ്ര മഞ്ചേശ്വര സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page