റിസോര്‍ട്ടില്‍ പൊലീസ് റെയ്ഡ്: ഫാത്തിമ ഹബീബയെയും കൂട്ടാളികളെയും എസ് ഐ ഉണ്ണിമായ കീഴടക്കി; 1.5 കിലോ കഞ്ചാവുമായി

കണ്ണൂര്‍: റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡില്‍ ഒന്നര കിലോ കഞ്ചാവുമായി യുവതിയെയും രണ്ടു യുവാക്കളെയും പൊലീസ് അറസ്റ്റു ചെയ്തു. തലശ്ശേരി, ടെമ്പിള്‍ ഗേറ്റിലെ കുമ്പളപ്പുറത്ത് ഫാത്തിമ ഹബീബ (29), മാടപ്പീടികയിലെ രയരോത്ത് ഹൗസില്‍ പി കെ ജിഷ്ണു (26), കസ്റ്റംസ് റോഡിലെ കൊളത്തായി ഹൗസില്‍ കെ സുനീര്‍ (36), എന്നിവരെയാണ് എസ് ഐ ഉണ്ണിമായയും സംഘവും അറസ്റ്റു ചെയ്തത്. മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിനു സമീപത്തെ പാംഷോര്‍ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസമാണ് റെയ്ഡ് നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. പൊലീസ് സംഘത്തില്‍ എസ് ഐ ഖലീല്‍, എ എസ് ഐ മാരായ സി പി സാജന്‍, രാജേഷ്, സി പിഒ മാരായ നിപിന്‍, റിജിന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page