കരിന്തളം: മൈത്രിയുടെയും മാനവസ്നേഹത്തിന്റെയും സന്ദേശവുമായി മുക്കടയിൽ സമൂഹ നോമ്പു തുറ സംഘടിപ്പിച്ചു. മുക്കട ജുമാ മസ്ജിദിന്റെയും കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയുടെയും സംയുക്താഭിമുഖ്യത്തിലാണ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്.മുക്കട ജുമാ മസ്ജിദ് അങ്കണത്തിൽ നടന്ന സമൂഹ നോമ്പു തുറയിൽ നിരവധി പേർ പങ്കാളികളായി.

പഞ്ചായത്ത് പ്രസിഡൻ്റ് എം രാജൻ ഉദ്ഘാടനം ചെയ്തു. ഖത്തീബ് വി പി നൂറുദ്ദീൻ ഹിഷാമി അധ്യക്ഷത വഹിച്ചു.
ജമാഅത്ത് രക്ഷാധികാരി ടി പി എം മുസ്തഫ,ജമാഅത്ത് പ്രസിഡണ്ട് പി അറബി,ജനറൽ സെക്രട്ടറി പി സുബൈർ,വൈസ് പ്രസിഡൻ്റ് ടി സിദ്ദിഖ്,വർക്കിംഗ് സെക്രട്ടറി എം ടി പി ഷാജിർ,ഉസ്താദ് ഇബ്രാഹിം ഖലീൽ,സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ബാലകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ വാസു കരിന്തളം പ്രസംഗിച്ചു.






