നീലേശ്വരം :കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷനിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. നീലേശ്വരം പോലീസ് സ്റ്റേഷൻ പി ആർ ഒ പ്രകാശൻ.കെ.വി സ്വാഗതം പറഞ്ഞ യോഗത്തിൽ സബ് ഇൻസ്പെക്ടർ ജി ജിഷ്ണു അധ്യക്ഷനായി.നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.മുരളീധരൻ ഇലക്ഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാനും, നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി.പൊതുസ്ഥലങ്ങളിൽ ബോർഡുകളും നോട്ടീസുകളും പതിക്കുവാൻ പാടില്ലെന്നും സ്വകാര്യ സ്ഥലത്ത് ഇത്തരം പ്രവർത്തികൾ ചെയ്യണമെങ്കിൽ നിർബന്ധമായും അനുമതിപത്രം വാങ്ങണമെന്നും അല്ലാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. യോഗങ്ങളും പ്രകടനങ്ങളും നടത്തുമ്പോൾ നിർബന്ധമായി മുൻകൂർ അനുമതി വാങ്ങണം.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ചടങ്ങിന് സ്റ്റേഷൻ റൈറ്റർ സജിത്ത് നന്ദിയും പറഞ്ഞു.







