കാസര്‍കോട്: പുതുതായി ആരംഭിച്ച രാമേശ്വരം-മംഗലാപുരം എക്‌സ്പ്രസ്സിന്റെ ആദ്യഓട്ടത്തിന് കാസര്‍കോട്ട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സ്വീകരണം നല്‍കി.
റെയില്‍വേ പൊലീസ് സിഐ എം കെ ശശി, ആര്‍ പ്രശാന്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോക്കോ പൈലറ്റിനെ ഹാരാര്‍പ്പണം ചെയ്തു. ഹെഡ് കോണ്‍സ്റ്റബിള്‍ രമേഷ് കുമാര്‍, രവി പയ്യന്നൂര്‍, വുമണ്‍ പൊലീസ് ഓഫീസര്‍ സുമി, സഞ്ചര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരായ സത്താര്‍, മോഹനന്‍, വിനോദ് കണ്ണൂര്‍ പങ്കെടുത്തു.






