മാലിന്യ സംസ്കരണം പഠിക്കാൻ ജർമൻ സംഘം എണ്മകജെയിൽ

എന്മകജെ: പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നേരിട്ടു മനസിലാക്കാൻ ജർമൻ സംഘം എന്മകജെ ഗ്രാമപഞ്ചായത്തിലെത്തി. ജർമനിയിലെ ക്ലീൻ ഹബ് കമ്പനിയുടെ പ്രതിനിധികളായ സിനോ കാകുഷ്കെ, ലിസ കോസ്റ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങളും മാലിന്യ സംസ്കരണ സംവിധാനങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് ഹരിത കർമ്മസേനയുടെ മാലിന്യ സംഭരണ കേന്ദ്രത്തിലെത്തി തരംതിരിക്കൽ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. ഹരിത കർമ്മസേനയുടെ പ്രവർത്തന രീതികളും വീടുതോറുമുള്ള മാലിന്യ ശേഖരണ സംവിധാനവും സംഘം വിശദമായി മനസിലാക്കുകയും
ഹരിത കർമ്മസേന അംഗങ്ങളോടൊപ്പം വീടുകൾ തോറുമുള്ള മാലിന്യ ശേഖരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.പഞ്ചായത്തിൽ നിന്നും ശേഖരിക്കുന്ന മാലിന്യം കൊണ്ട് പോകുന്ന അനന്തപുരം വ്യവസായ കേന്ദ്രത്തിലെ ഗ്രീൻവേംസ് പ്ലാന്റ്പിന്നീട് അവർ സന്ദർശിച്ചു . പഞ്ചായത്ത് മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ സ്വീകരിക്കുന്ന പ്രത്യേക ഇടപെടലുകളെ സംഘം അഭിനന്ദിച്ചു . ഭാവിയിൽ സഹകരണ സാധ്യതകൾ പരിശോധിക്കുമെന്ന് സംഘം പഞ്ചായത്ത് അധികൃതരെ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖരൻ, വൈസ് പ്രസിഡന്റ്‌, ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page