മുന്‍ സിപിഐ നേതാവ് സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയിലേക്ക്; കൊല്ലത്തെ കെപിസിസി സെക്രട്ടറി ബിജെപിയില്‍

തൃശൂര്‍: മുന്‍ സിപിഐ നേതാവും നാട്ടിക എംഎല്‍എയുമായ സി.സി മുകുന്ദന്‍ ബിജെപിയിലേക്ക്. തിങ്കളാഴ്ച ഉച്ചക്ക് ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിക്കും.
സിപിഐ പുറത്താക്കിയ സിസി മുകുന്ദന്‍ കോണ്‍ഗ്രസില്‍ ചേരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നു പറയുന്നു. എന്നാല്‍ സി സി മുകുന്ദനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇതോടെയാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.
അതേ സമയം കൊല്ലത്തു നിന്നുള്ള കെ.പി.സി.സി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറില്‍ നിന്നു അംഗത്വം സ്വീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page