അനധികൃത പണമിടപാട്; കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: അനധികൃത പണമിടപാട് കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കല്ലിക്കോടന്‍ രാഗേഷിനെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. രാഗേഷ് പ്രസിഡന്റ് ആയ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് പല തവണയായി തട്ടിപ്പ് പണം എത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

രണ്ട് തവണയായി 2.22 കോടി രൂപ അക്കൗണ്ടില്‍ എത്തിയിരുന്നു. ഈ പണം സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചത് സൈബര്‍ തട്ടിപ്പ് സംഘമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചിലവിലേക്കാണ് പണം എത്തിയതെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ബാങ്കിലെത്തി അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിന് ശേഷമാണ് കല്ലിക്കോടന്‍ രാഗേഷിനെയും ബാങ്കിന്റെ സെക്രട്ടറി ജിതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇവരെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്നു പൊലീസ് അറിയിച്ചു.

നേരത്തെ ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഈ ബാങ്കില്‍ കേരള പൊലീസ് അന്വേഷണം നടത്തിയിരുന്നു. കെ സുധാകരന്റെ അടുത്ത അനുയായിയാണ് കല്ലിക്കോടന്‍ രാഗേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page