കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പൊതു-സ്വകാര്യ ഇടങ്ങളിലെ അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.സർക്കാർ, പൊതു, സ്വകാര്യ വസ്‌തുക്കളിലെ പരസ്യങ്ങൾ യഥാക്രമം 24, 48, 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഇവ നീക്കം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കണംമാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതിനും തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനുമായി ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഫ്ലൈയിങ് സ്‌ക്വാഡുകളും ആന്റി ഡീഫേസ്മന്റ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ അസിസ്റ്റന്റ് എക്‌സ്പന്റീച്ചര്‍ ഒബ്‌സര്‍വര്‍മാരെയും നിയോഗിക്കാനും വോട്ടർ ബോധവൽക്കരണത്തിന് സ്വീപ് പ്രവർത്തനം ഊർജിതമാക്കാനും യോഗത്തിൽ തീരുമാനമായി. ഹരിത ച്ചട്ടം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് മാതൃക സൃഷ്ടിക്കാനും കളക്ടർ നിർദ്ദേശം നൽകി.എ ഡി എം കെ. വി. ശ്രുതി, വരണാധികാരികൾ, നോഡൽ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.






