കൊച്ചി: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ മുഖം മൂടി അക്രമിച്ച് മൊബൈല്‍ഫോണും മാലയും കവര്‍ന്നു. കണ്ണൂര്‍ സ്വദേശിനി ജസ്ന ഫാത്തിമയെയാണ് ആക്രമിച്ചത്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് കളമശ്ശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
തല തുണി കൊണ്ടുമൂടിയശേഷമായിരുന്നു ആക്രമണം. കാനയിലേക്ക് ചവിട്ടി വീഴ്ത്തിയശേഷം റെയില്‍വേ പാലത്തിന്റെ തൂണില്‍ തലയിടിപ്പിച്ചതിനെ തുടര്‍ന്ന് യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു പവന്റെ സ്വര്‍ണമാല അക്രമി കവര്‍ച്ച ചെയ്തതായി സംശയിക്കുന്നു. മൊബൈല്‍ഫോണും നഷ്ടപ്പെട്ടു. സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് സൂചിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







