കാസര്‍കോട്: സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ എംഡിഎംഎയുമായി അറസ്റ്റു ചെയ്തു. ദക്ഷിണ കന്നഡ, പറങ്കിപ്പേട്ടയിലെ ഹംസത്ത് സ്വാലിഹി(21)നെയാണ് കുമ്പള എസ്‌ഐ അനന്ത കൃഷ്ണന്‍ ആര്‍ മേനോനും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11.30 മണിയോടെ ആരിക്കാടി, ടോള്‍ പ്ലാസക്കു സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് 0.25 ഗ്രാം കണ്ടെടുത്തതെന്നു പൊലീസ് അറിയിച്ചു.






