പോലീസ് ആരാണെന്നാ , വിചാരം? പോലീസിനെ കണ്ട് പുഴയിൽ ചാടിയ മോഷ്ടാവിനൊപ്പം പൊലീസും പുഴയിൽ ചാടി ; പുഴയിൽ മുങ്ങിയ കള്ളനെ പൊക്കി
പത്തനംതിട്ട: വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ഓടിരക്ഷപ്പെടുന്നതിന് ആറ്റിൽ ചാടിയ കള്ളനെ പിടികൂടാൻ പോലീസും പുഴയിൽ ചാടി . പോലീസ് പുഴയിലും പിന്തുടരുന്നത് കണ്ട് പുഴയിലെ വെള്ളത്തിനടിയിൽ മുങ്ങിയ കള്ളനെ പോലീസ് വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു അതിസാഹസികമായിപിടിച്ചു. പോലീസിന്റെ സന്ദർഭോചിതമായ സാഹസിക പ്രവർത്തനത്തെ നാട്ടുകാർ പ്രകീർത്തിച്ചു. പൊലീസായിൽ ഇങ്ങനെ വേണമെന്നു നാട്ടുകാർ ഒറ്റക്കെട്ടായി അഭിനന്ദിച്ചു. കോഴഞ്ചേരിയിലെ പ്രസന്നയുടെ താലിമാലയാണ് വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന പുറത്താറിലെ രാജേഷ് പൊട്ടിച്ചെടുത്തു പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. കള്ളനു പിന്നാലെ വിവരമറിഞ്ഞ് നാട്ടുകാരും ഓടുകയായിരുന്നു. …