കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്കിടെ രേഖകള്‍ ഇല്ലാത്ത 62 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

മലപ്പുറം: കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്കിടെ രേഖകള്‍ ഇല്ലാത്ത 62 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി നാഗരാജ് ആണ് ബസില്‍ പണം കടത്താന്‍ ശ്രമിച്ചത്. ഗൂഡല്ലൂര്‍ – പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസില്‍ ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്.

ബസ് വഴിക്കടവില്‍ എത്തിയപ്പോഴാണ് എക്‌സൈസ് പരിശോധനയ്‌ക്കെത്തിയത്. തുടര്‍ന്ന് രേഖകള്‍ ഇല്ലാത്ത പണം പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തുടങ്ങിയ സ്‌പെഷ്യല്‍ ഡ്രൈവിനിടെയാണ് പണം പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page