കാറിനുള്ളില്‍ 57കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; തോക്ക് എത്തിച്ച് നല്‍കിയ രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍: കാറിനുള്ളില്‍ 57കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തോക്ക് എത്തിച്ച് നല്‍കിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഇരിങ്ങാലക്കുട ഗാന്ധിഗ്രാമില്‍ മാര്‍ച്ച് പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിങ്ങാലക്കുട കുറ്റിക്കാടന്‍ വീട്ടില്‍ ജോസിനെ(57) ആണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ തോക്ക് എത്തിച്ചു നല്‍കിയ വടക്കാഞ്ചേരി മംഗലത്തെ ജസ്റ്റിന്‍ മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയില്‍ നിന്നും ഇടുക്കി കുമളി സ്വദേശി റീഗന്‍ ജോസഫ് (40) എന്നയാളെ കുമളിയില്‍ നിന്നും തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്. ജസ്റ്റിന്‍ മാത്യു വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കാറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ തോക്കും ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തു. തനിക്ക് തോക്ക് നല്‍കിയത് ജസ്റ്റിനും റീഗനും ചേര്‍ന്നാണെന്ന് ജോസ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കേരള പൊലീസ് അക്കാദമിയിലെ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലെ സയന്റിഫിക് ആന്‍ഡ് ബാലിസ്റ്റിക് ഓഫീസറായ അജയ് ബാബു തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് തോക്ക് നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്നും ഇതിന് ലൈസന്‍സ് ലഭ്യമല്ലെന്നും കണ്ടെത്തി.

പ്രതികള്‍ തോക്ക് അനധികൃതമായി നിര്‍മ്മിക്കുകയോ വാങ്ങി സൂക്ഷിക്കുകയോ ചെയ്ത ശേഷം ജോസിന് കൈമാറിയതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ ആയുധ നിയമപ്രകാരം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ കേസെടുത്തത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ഷാജി എം.കെ, എസ്.ഐമാരായ അഭിലാഷ് ടി, അനു ജോസ്, ജി.എസ്.ഐ മുഹമ്മദ് റാഷി എം.എ, ജി.എസ്.സി.പി.ഒമാരായ രഞ്ജിത്ത്, ഗിരീഷ്, സി.പി.ഒമാരായ ഉമേഷ്, ഗിരീഷ്, ഡാന്‍സാഫ് അംഗങ്ങളായ ജി.എസ്.ഐ മാരായ സതീശന്‍, മൂസ, ജയകൃഷ്ണന്‍, ജി.എ.എസ്.ഐ മാരായ ഷിജോ, റെജി എ.യു. എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page