തൊഴിലാളി ശ്രേഷ്ഠാപുരസ്ക്കാര ജേതാക്കളെ അനുമോദിച്ചു

കാസർകോട്: തൊഴിലും നൈപുണിയും വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠാ പുരസ്ക്കാര ജേതാക്കളെ ജില്ലാ ലേബേർ ഓഫീസിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് അനുമോദിച്ചു. പുരസ്ക്കാര ജേതാക്കളായ മേരി മെൽഡ , ബബിതാ ബേബി, എ.ഷിബു എന്നിവർക്കുള്ള ഉപഹാരങ്ങൾ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനിച്ചു. ചടങ്ങിൽ നഴ്സിംഗ് മേഖലയിൽ കഴിവ് തെളിയിച്ച് സംസ്ഥാനതലത്തിൽൽ രണ്ടാംസ്ഥാനം നേടിയ വിപി . വീഷ്മയെയും അനുമോദിച്ചു. വി. അവിനാഷ് സുന്ദർ, വി. സബീഷ്, കെ. മനോജ്, എം.ടി.പി ഫൈസൽ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page