ഭര്‍ത്താവിനൊപ്പം ഡാമില്‍ കുളിക്കാന്‍ പോയ യുവതി മുങ്ങി മരിച്ചനിലയില്‍

തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം ഡാമില്‍ കുളിക്കാന്‍ പോയ യുവതി മുങ്ങി മരിച്ചനിലയില്‍. പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി (24) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക്
നെയ്യാര്‍ ഡാമിലാണ് സംഭവം.

നെയ്യാര്‍ ഡാമിനടുത്തുള്ള വീട്ടില്‍ നിന്നു നിതിനൊപ്പം കുളിക്കാന്‍ പോയതായിരുന്നു സിമി. ഇതിനിടെ സോപ്പ് എടുക്കാന്‍ മറന്നുപോയതിനാല്‍ നിതിന്‍ തിരികെ വീട്ടിലേക്ക് പോയി. മടങ്ങി വന്നപ്പോള്‍ സിമിയെ കാണാനില്ലായിരുന്നുവെന്ന് നിതിന്‍ പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നെയ്യാര്‍ ഡാമിന് സമീപത്ത് വീണ് കിടക്കുന്ന നിലയില്‍ സിമിയെ കണ്ടെത്തി. ഉടന്‍ തന്നെ കാട്ടാക്കടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സിമിയുടെ അസ്വാഭാവിക മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി നെയ്യാര്‍ ഡാം പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page