ഇടുക്കി: സിപിഎം വിട്ടു പോവുന്നവര്‍ ശൂ ആണെന്നു എംഎം മണി പറഞ്ഞു. ഓരോരുത്തര്‍ വലിയ പുള്ളികളാവുന്നത് പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണെന്നു അദ്ദേഹം പറഞ്ഞു.
മുമ്പു പലരും പാര്‍ട്ടി വിട്ടു. പലരേയും പാര്‍ട്ടി പുറത്താക്കി. എന്നിട്ടും ഒരു കുഴപ്പവുമില്ലാതെ ആര്‍ജിത വീര്യത്തോടെ പാര്‍ട്ടി മുന്നോട്ടു പോവുന്നു. അയ്യോ മോനെ പോകല്ലെ എന്നൊന്നും പാര്‍ട്ടി വിട്ടുപോകുന്നവരോട് പാര്‍ട്ടി പറയില്ല. തനിക്കും സുധാകരനുമൊക്കെ വിലയുള്ളതു പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണെന്നു സിപിഎം നേതാവ് മണി ചൂണ്ടിക്കാണിച്ചു.
മണി ഇടുക്കിയിലെ ശൂവാണെന്നു ജി സുധാകരന്‍ പ്രതികരിച്ചു. തന്നെ അപമാനിക്കുന്നവര്‍ക്കു കാലം മറുപടി നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നു സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.







