കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയിലാണ് വ്യാപാരം. പവന്‍ വിലയില്‍ 360 രൂപ കുറഞ്ഞ് 1,18,960 രൂപയാണ് പുതിയ വില. കഴിഞ്ഞദിവസം രാവിലെ സ്വര്‍ണം ഗ്രാമിന് 85 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ വൈകിട്ട് 55 രൂപ കുറഞ്ഞു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്.
ഇറാന്‍ യുദ്ധം കൂടുതല്‍ കാലം തുടരുകയും ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്താല്‍ സ്വര്‍ണ വിലയില്‍ ഇനിയും മാറ്റത്തിനുള്ള സാഹചര്യമുണ്ട്. എന്നാല്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നു വിദഗ്ധര്‍ പറയുന്നു. ചെറിയ രീതിയിലുള്ള തിരുത്തലുകള്‍ക്കായിരിക്കും സാധ്യത.







