സഹോദരനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്

മലപ്പുറം: സഹോദരനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങുന്നതിനിടെ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടി മൊറയൂരിലാണ് അപകടം. പാലക്കാട് സ്വദേശിനി സക്കീന (42), ബന്ധുവായ ബാസില (19), കാര്‍ ഓടിച്ചിരുന്ന മണ്ണാര്‍ക്കാട് സ്വദേശി ഷിയാസ് (23) എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്തുവച്ചുതന്നെ മൂന്നുപേരും മരിച്ചു. പരിക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാസിലയുടെ സഹോദരന്‍ ബാസിത്തിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിട്ട് മലപ്പുറം മേലാറ്റൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അപകടവാര്‍ത്ത അറിഞ്ഞ് ബാസിത് ദുബായ് യാത്ര ഉപേക്ഷിച്ച് മടങ്ങി വന്നു.

നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന ബസിലേക്ക് ഇടിച്ച് കയറിയാണ് അപകടം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page