കാസര്‍കോട്: യുവതിയെയും ഏഴു വയസ്സുളള മകനെയും കാണാതായതായി പരാതി. തെക്കില്‍ വില്ലേജിലെ മൈലാട്ടി രാജീവ് ലക്ഷം വീട് ഉന്നതിയിലെ നസീമ (35), മകന്‍ എന്നിവരെയാണ് കാണാതായത്.
കര്‍ണ്ണാടക ഹുന്‍സൂരിലുള്ള ഭര്‍തൃവീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് നസീമ മകനെയും കൂട്ടി ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നു ഇറങ്ങിയത്. എന്നാല്‍ അതിനു ശേഷം ഭര്‍തൃവീട്ടിലോ, സ്വന്തം വീട്ടിലോ എത്താത്തതിനെ തുടര്‍ന്നാണ് മാതാവ് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.






