നീലേശ്വരം: വൃദ്ധയെ പുഴയിൽ മരി ച്ച നിലയിൽ കാണപ്പെട്ടു . മുക്കട പരപ്പച്ചാലിലെ ചരലിൽ സി ഉണ്ടച്ചിയെ (85) ആണ് വീടിനു സമീപം പുഴയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നുച്ചക്ക് 12 മണി മുതൽ ഉണ്ടച്ചിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് വീടിനു സമീപത്തെ പുഴയിൽ ഒഴുക്കിൽ പെട്ടു എന്ന സംശയത്തെ തുടർന്ന് നാട്ടുകാരുടെയും ചിറ്റാരിക്കാൽ പോലീസിൻ്റെയും കാഞ്ഞങ്ങാട് നിന്നും വന്ന ഫയർഫോഴ്സിൻ്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തുന്നതിനിടയിൽ ഉച്ചയ്ക്ക് 2 .30 ഓടെ വീടിനു സമീപത്തു പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭർത്താവ് പരേതനായ ടിവി അമ്പു. മക്കൾ: വിശ്വംഭരൻ, രവീന്ദ്രൻ (ഡ്രൈവർ) കുഞ്ഞികൃഷ്ണൻ. മരുമക്കൾ:സുമിത്ര, സുജാത, ശാലിനി.
സഹോദരങ്ങൾ: നാരായണി, ജാനകി പരേതരായ കണ്ണൻ, കാരിക്കുട്ടി ,അമ്പൂഞ്ഞി, രാഘവൻ, വെള്ളച്ചി .
ചിറ്റാരിക്കാൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം 13 ന് ഒരു മണിക്ക് വീട്ടുവളപ്പിൽ.







